ഉയിർപ്പിൻ സന്തോഷം ക്രിസ്തീയ ജീവിതത്തിൻ മഹത്വം.
Lyrics: Joy Jose
നിലനിൽക്കും എല്ലാനാളും എൻ ജീവിതത്തിൽ മുഴുതും.
കഷ്ടതയിലും നിത്യജീവൻ പ്രത്യാശയോടെ എനിക്കുനല്കി.
വീണ്ടെടുപ്പിൻ സ്നേഹം കണ്ടു ക്രൂശിതനാം നേരം പോലും.
അങ്ങെനിക്കായ് വാർത്ത രക്തം എന്നെ മുറ്റും ശുദ്ധനാക്കി.
എന്റെ പാപ പരിഹാരം നിൻ യാഗത്തിലൂടെ നേടിത്തന്നു, നിൻ യാഗത്തിലൂടെ നേടിത്തന്നു.
മറക്കരുതേ ക്രൂശിലെ യാതന നിനക്കായ് സഹിച്ച യേശുവിനെ.
വാഗ്ദത്വം നിക്ഷേപമാക്കിയ വാക്കുമാറാത്തവൻ കൂടെയുണ്ട്,
വാക്കുമാറാത്തവൻ കൂടെയുണ്ട്...
വേദനയാൽ തളരുമ്പോഴും നിന്ദ സഹിക്കേണ്ടി വന്നു.
ജീവ ജലം നല്കിയ നീ കയ്പ്പ് കാടി സ്വീകരിച്ചു.
തന്നെ ക്രൂശിച്ച അവർക്ക് പോലും പാപക്ഷമ നീ ഒരുക്കി.
തിരിച്ചറിവ് ലഭിച്ച കള്ളൻ സ്വർഗ്ഗ രാജ്യ ഓഹരി നേടി.
അങ്ങെനിക്കായ് വാർത്ത രക്തം എന്നെ മുറ്റും ശുദ്ധനാക്കി.
എന്റെ പാപ പരിഹാരം നിൻ യാഗത്തിലൂടെ നേടിത്തന്നു, നിൻ യാഗത്തിലൂടെ നേടിത്തന്നു.
മറക്കരുതേ ക്രൂശിലെ യാതന നിനക്കായ് സഹിച്ച യേശുവിനെ.
വാഗ്ദത്വം നിക്ഷേപമാക്കിയ വാക്കുമാറാത്തവൻ കൂടെയുണ്ട്,
വാക്കുമാറാത്തവൻ കൂടെയുണ്ട് (3)