കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.
2 പത്രൊസ് 3 : 18
1. വചന സന്ദേശങ്ങൾ
ദൈവ വചനങ്ങളെ അടിസ്ഥാനമാക്കി, ഞങ്ങളുടെ ജീവിത അനുഭവങ്ങളും, കർത്താവ് പ്രവർത്തിച്ച അത്ഭുതകരമായ സാക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ക്രിസ്തീയ ജീവിതത്തിന്റെ വളർച്ചക്ക് ആയിരിക്കും.
2. ഗാനങ്ങൾ
കർത്താവിന്റെ അത്ഭുത പ്രവർത്തികളെ വർണ്ണിക്കുന്ന, അവന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന, നടത്തുന്ന വഴികളെ ഓർമ്മപ്പെടുത്തുന്ന, നല്ല മാർഗ്ഗത്തെ കാണിച്ചുതരുന്ന ഗാനങ്ങൾ എഴുതി, പാടി യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നു.
3. ചെറു കഥകൾ
ചില വലിയ സത്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ചെറു കഥകൾ എഴുതി വീഡിയോ ചെയ്തു യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നു.
4. കുട്ടികൾക്കും, മുതിർന്നവർക്കും ആയി നടത്തുന്ന പ്രോഗ്രാമുകൾ.
കർത്താവായ യേശുക്രിസ്തുവിനെ കൂടുതലായി അറിയാൻ, ക്രിസ്തുവിൽ വളരുവാൻ, ജീവിതത്തിൽ നല്ലമാർഗ്ഗം തിരഞ്ഞെടുക്കാൻ, തെറ്റുകളെ തിരുത്തി നല്ല ജീവിതം നയിക്കുവാൻ ജീവിത അനുഭവ സാക്ഷ്യങ്ങളോട് കൂടിയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രോഗ്രാമുകൾ.
- ക്രിസ്തീയ സന്ദേശങ്ങൾ, സാക്ഷ്യങ്ങൾ കേൾക്കാം.
- ഗാനങ്ങൾ ശ്രവിക്കാം
- കഥകൾ കേൾക്കാം
- മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം
- തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങൾ
5. ജീവകാരുണ്യ പ്രവർത്തനങ്ങൾ
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ സന്ദർശിച്ച് ആഹാരം നൽകുക; അതോടൊപ്പം കഷ്ടതയിലും ബുദ്ധിമുട്ടിലും ആയിരിക്കുന്നവരെ കണ്ടെത്തി സഹായിക്കുക ഇങ്ങനെ അനേകം കാര്യങ്ങൾ.