സ്വർഗ്ഗീയ സ്നേഹം സ്വർഗ്ഗീയ സ്നേഹം
Lyrics: Joy Jose
നിനക്കായ് കാൽവരിയിൽ ചൊരിഞ്ഞു
മറക്കുമോ മനുഷ്യനിൻ ജീവിതയാത്രയിൽ
എല്ലാം ക്ഷമിക്കും നിൻ സ്നേഹിതനെ
ആദിയിൽ തൻ ഭുജബലത്താൽ
ഭൂതലത്തെ സൃഷ്ടിച്ചവൻ
അതിൽ പിന്നെ വാഴുവാൻ പരിപാലിച്ചീടുവാൻ
മനുഷ്യനെ മെനഞ്ഞതിൽ ആക്കിയവൻ. [സ്വർഗീയ സ്നേഹം ..]
പാപത്താൽ നശിച്ചിടും മാനവനെ
രക്ഷിപ്പാൻ നീ ഭൂമിയിൽ ജാതനായി
വീണ്ടെടുത്തു നീ ആ മാനവരെയും
സ്വർഗീയഭാഗ്യം അവർക്കും നൽകി. [സ്വർഗീയ സ്നേഹം ..]
സ്നേഹിച്ചു നീ ഞങ്ങളെയും
ശത്രു എന്നാൽപ്പോലും കൈവിടാതെ
ഞങ്ങൾതൻ പാപത്തിൻ പരിഹാരമായ്
നിൻ ജീവൻ എൻപേർക്കായ് ചൊരിഞ്ഞുവല്ലോ. [സ്വർഗീയ സ്നേഹം ..]
മരണത്തെ ജയിച്ചു നീ ഉയിർത്തുവല്ലോ
എന്നിൽ നിൻ വിശ്വാസം നിലനിന്നീടാൻ
അപ്പ നിൻ സ്നേഹത്തിൽ വസിച്ചീടുമേ
മരണപര്യന്തം വിശ്വസ്തനായി. [സ്വർഗീയ സ്നേഹം ..]