നാഥാ ഒരു നാളും നിന്നെ
Lyrics: Joy Jose
പിരിയില്ല അറിയാതെ പോലും
വാഴ്വിൽ കരുത്തേകും പോലെ
ഉണർവേകും ആശ്രയം നീയേ
എന്നിലെ മുറിവിലായ്
മെല്ലെ മെല്ലെ തഴുകി നീ
ആശ്വാസമേകിയ നാൾകൾ
മണ്ണടിയും നാൾ വരെ
മറക്കാൻ കഴിയില്ല നാഥാ നിന്നെ
തണലും നീ, താങ്ങും നീയേ
വിടുവിപ്പാൻ ശക്തൻ നീയേ
ലക്ഷ്യം അകലെയെങ്കിലും
ദൂരെ ദൂരെ
നോക്കി നിന്നു പോയ്
പൊരുതും അവിടെ എത്തുവാൻ
വിജയം നേടി നൽകിടും നാഥൻ.
ഉലകിൽ ഒരു നാളും
അങ്ങേ പിരിഞ്ഞൊരുനാൾ
ഇല്ലേ എനിക്കിനി ഇല്ലേ....
ലക്ഷ്യം നീ, മാർഗം നീയേ
ജീവൻ നീ, സർവ്വം നീയേ
(നാഥാ ഒരു നാളും....)