മദ്യം നിന്നെ അടിമയാക്കും
Lyrics: Joy Jose
തുടർന്നീടിൽ അത് നിന്നെ ഭരിക്കും
രുചിച്ചു പോലും നോക്കാതിരുന്നാൽ നന്ന് , നിനക്ക് നന്ന് (2)
നിനക്ക് നഷ്ടം കണക്കിലധികം
വിളമ്പുന്നവർക്കോ ലാഭം മാത്രം
തിരിച്ചറിവ് നേടിയെടുത്താൽ നന്ന്, നിനക്ക് നന്ന് (2)
സ്നേഹിച്ചോരെല്ലാം നിന്നെ വെറുക്കും.
നീ സ്നേഹിച്ചവർ എല്ലാം അകലും.
നഷ്ടമാകും മുൻപ് ചിന്തിക്കുന്നത് നന്ന്, നിനക്ക് നന്ന് (2)
കുടുംബബന്ധം ശിഥിലമാകും
മക്കളെ പോലും തിരിച്ചറിയില്ല.
നിന്നിലെ മൃഗത്തെ പുറത്താക്കിയാൽ നന്ന് , നിനക്ക് നന്ന് (2)
നിന്നുടെ ശരീരം മദ്യം തകർക്കും
ആത്മഹത്യ ചിന്ത നിന്നിൽ നിറയ്ക്കും.
അവിവേകി ആകാതിരുന്നാൽ നന്ന് , നിനക്ക് നന്ന് (2)
മദ്യം നിന്നിൽ വരുത്തിയ മുറിവ്
വ്രണമാകും മുൻപ് ഉണക്കുക മകനെ.
വിലപ്പെട്ട സമയം ഉപയോഗിച്ചാൽ നന്ന്, നിനക്ക് നന്ന് (2)
അതിജീവിക്കാൻ നിനക്ക് കഴിയും
ശ്രമം തുടരുക ഇന്ന് മുതൽക്കേ
കുഴപ്പമില്ലെന്ന് കരുതാതിരുന്നാൽ നന്ന്, നിനക്ക് നന്ന് (2)