എനിക്കെന്റെ യേശുവിനെ ഇഷ്ടമാണ്
Lyrics: Joy Jose
നന്മകൾക്കായ് എന്നും സ്തുതിച്ചീടുന്നു
ദിവസവും വചനം വായിക്കുന്നു
പ്രാർത്ഥനയോടെല്ലാം ചെയ്തിടുന്നു. (2)
യേശുവിൻ സ്നേഹം വലിയത്
മാറ്റമില്ല സ്നേഹം മാറ്റമില്ല (2)
പഠിക്കുവാൻ എനിക്ക് ബുദ്ധിനൽകി
മറവിക്ക് എന്നിൽ സ്ഥാനമില്ല.
വിജയം നേടാൻ ശക്തനാക്കി
കരംപിടിച്ചെന്നെ നടത്തിടുന്നു. (2)
യേശുവിൻ സ്നേഹം വലിയത്
മാറ്റമില്ല സ്നേഹം മാറ്റമില്ല (2)
വീഴാതെ എന്നെ കാത്തുകൊള്ളും
കാൽ കരങ്ങൾക്ക് ശക്തിനൽകും.
കുറവുകൾ എല്ലാം പരിഹരിച്ചു
മാറോടു ചേർത്ത് സ്നേഹം നൾകി. (2)
യേശുവിൻ സ്നേഹം വലിയത്
മാറ്റമില്ല സ്നേഹം മാറ്റമില്ല (2)